ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണം നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്തും. ഇന്റലിജന്‍സ്, ലോജിസ്റ്റിക്‌സ്, വ്യാവസായിക ഇടപെടല്‍ എന്നീ മേഖലകളില്‍ പങ്കാളിത്തം ശക്തമാക്കാനാണ് ഇരുവരും സംസാരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ യാത്രയ്ക്ക് മുന്നോടിയായാണ് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയത്. ഹെഗ്സെത്ത് ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ വിവിധ വശങ്ങള്‍ അവലോകനം ചെയ്തതായി രാജ്നാഥ് സിംഗ് പറഞ്ഞു. ജനുവരി 25 ന് യുഎസ് പ്രതിരോധ സെക്രട്ടറിയായി ഹെഗ്സെത്ത് സ്ഥാനമേറ്റതിനുശേഷം രാജിനാഥ് സിംഗുമായി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്.
2025-2035 കാലയളവിലേക്കുള്ള ഉഭയകക്ഷി സഹകരണം രൂപപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു ചട്ടക്കൂട് തയ്യാറാക്കാന്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതായും ഇന്ത്യ വ്യക്തമാക്കി.