‘സര്‍ബത്ത് ജിഹാദ്’ വിദ്വേഷ പരാമർശവുമായി രാംദേവ്, ആ സർബത്ത് കുടിച്ചാൽ മദ്രസകളാകും പണിയുക, പതഞ്ജലിയുടെ കുടിച്ചാൽ ഗുരുകുലം’

ഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരായ ‘സര്‍ബത്ത് ജിഹാദ്’ വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്. ഒരു പ്രത്യേക കമ്പനി സര്‍ബത്ത് വില്‍പ്പന നടത്തി സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുവെന്നും ഇത് സർബത്ത് ജിഹാദാണെന്നുമാണ് രാംദേവിന്‍റെ പരാമ‍ർശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനിറക്കിയ വീഡിയോയിലാണ് മതവിദ്വേഷ പരാമര്‍ശവുമായി രാംദേവ് രംഗത്തെത്തിയത്. ലൗ ജിഹാദ് ഉള്ളതുപോലെ ഒരുതരം സര്‍ബത്ത് ജിഹാദും രാജ്യത്തുണ്ടെന്ന് രാംദേവ് ആരോപിച്ചു.

നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, ആ കമ്പനി സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്രസകളും പള്ളികളുമാകും പണിയുക. എന്നാല്‍ നിങ്ങള്‍ പതഞ്ജലിയുടെ ജ്യൂസും സർബത്തും കുടിച്ചാല്‍ ഗുരുകുലങ്ങളാകും സൃഷ്ടിക്കപ്പെടുക. പതഞ്ജലിയുടെ റോസ് സര്‍ബത്ത് ഉയര്‍ത്തിക്കാട്ടിയാണ് രാംദേവ് ഇക്കാര്യങ്ങൾ പറഞ്ഞത്. മറ്റ് സര്‍ബത്ത് കമ്പനികളെ ടോയ്ലറ്റ് ക്ലീനര്‍ ആണെന്നും രാംദേവ് വിശേഷിപ്പിച്ചു. സര്‍ബത്ത് ജിഹാദില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിന് ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്നും വീഡിയോയിലൂടെ രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാംദേവിന്‍റെ ‘സര്‍ബത്ത് ജിഹാദ്’ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

More Stories from this section

family-dental
witywide