നായകതാരമായി തിളങ്ങിയ രവികുമാര്‍ അന്തരിച്ചു; സംസ്‌കാരം നാളെ ചെന്നൈയില്‍

ചെന്നൈ: മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായി തിളങ്ങിയ നടന്‍ രവികുമാര്‍(71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും താരമായിരുന്ന ഇദ്ദേഹം അര്‍ബുദരോഗബാധിതനായിരുന്നു.

രോഗം കലശലായതോടെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ഒന്‍പതു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ.

തൃശൂര്‍ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആര്‍.ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്.

1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

More Stories from this section

family-dental
witywide