‘പുടിനുമായി ചർച്ചക്ക് തയ്യാർ, വന്നില്ലെങ്കിൽ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം’; മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് രണ്ടാം തവണയും അമേരിക്കന് പ്രസിഡൻ്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപ്. ചർച്ചയ്ക്ക് വന്നില്ലെങ്കിൽ റഷ്യക്കെതിരെ അധിക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും പുടിൻ ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിവുള്ള ഒരു പ്രസിഡൻ്റ് അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ, ഈ യുദ്ധം ആരംഭിക്കില്ലായിരുന്നു. ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ, ഉക്രെയ്നിൽ യുദ്ധത്തെക്കുറിച്ച് സംസാരിക്കില്ല.

റഷ്യ ഒരിക്കലും ഉക്രെയ്നെ ആക്രമിക്കുമായിരുന്നില്ല. പുടിനുമായി എനിക്ക് ശക്തമായ ധാരണയുണ്ട്. അതുകൊണ്ട് അവിടെ യുദ്ധം നടക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പുടിന് എന്നെ കാണാൻ ആഗ്രഹിക്കുമ്പോഴെല്ലാം കാണാൻ ഞാൻ തയ്യാറാണ്. ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. നഗരങ്ങൾ അവശിഷ്ടങ്ങളിൽ കാണപ്പെടുന്നു. വല്ലാത്ത അവസ്ഥയാണ്.

യുദ്ധ ഭൂമിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന കണക്കുകളേക്കാൾ കൂടുതൽ ആളുകൾ ഉക്രെയ്നിൽ മരിച്ചു എന്നതാണ് യാഥാർത്ഥ്യം. അതിന് ഞാൻ മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തുന്നില്ല. യഥാർത്ഥ അപകടവിവരം അറിയേണ്ടെന്ന് സർക്കാർ കരുതിയിരിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Ready to talk with Putin, says Trump

More Stories from this section

family-dental
witywide