ഇത് ആറാം തവണ! രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ, അജിത് കുമാറിന്‍റെ പേര് നൽകി ഡിജിപി, ശുപാർശ സർക്കാർ അംഗീകരിച്ചു, കേന്ദ്രത്തിന് അയക്കുമോ?

തിരുവനന്തപുരം: എ ഡി ജി പി എം.ആര്‍ അജിത്കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. അജിത്കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ഡി ജി പി നല്‍കിയ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല.

അജിത്കുമാര്‍ ഡി ജി പി പദവിയിലെത്താന്‍ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെയാണ് ശുപാര്‍ശ. ഒന്നര മാസം മുന്‍പാണ് ശുപാര്‍ശക്കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കി അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. നേരത്തേ അഞ്ച് തവണ ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു.

ഐ ബി റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്. ആര്‍ എസ് എസ് നേതാക്കളുമായുള്ള അജിത്കുമാറിന്റെ കൂടിക്കാഴ്ച അവാര്‍ഡിന് വേണ്ടിയാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണ് വിശിഷ്ട സേവാ മെഡല്‍.

More Stories from this section

family-dental
witywide