
വാഷിംഗ്ടണ്‍: നാസയുടെ ചിറകരിയുന്ന നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചിലവുചുരുക്കലിന്റെ ഭാഗമായി നാസയുടെ പ്രവര്‍ത്തനത്തിലും ട്രംപ് ഇടപെടുന്നതായി റിപ്പോര്‍ട്ട്.
നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടി കുറയ്ക്കാനും പ്രധാന നാസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ ആകെ ശാസ്ത്ര പദ്ധതികള്‍ക്കുള്ള ബജറ്റില്‍ 49 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മുഴുവനായിത്തന്ന തന്നെ ബാധിക്കുന്ന തീരുമാനമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ട്രംപിന്റെ നീക്കം സംബന്ധിച്ച് പുറത്തുവരുന്നത് ശരിയായ റിപ്പോര്‍ട്ടാണെങ്കില്‍ ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. അതുകൊണ്ടുതന്നെ ഈ നീക്കങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തടയുമെന്നും നിലവധിപേര്‍ പ്രതീക്ഷ പങ്കുവെച്ചു.