ലോകം കാത്തിരിക്കുന്ന സന്തോഷം അകലുന്നുവോ? ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തല്‍ കരാറിനില്ലെന്ന് നെതന്യാഹു; ആശങ്ക കനക്കുന്നു

ടെഹ്‌റാന്‍ | ഗസ്സ വെടിനിര്‍ത്തല്‍ കരാറില്‍ നിലപാട് മാറ്റി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തലിന് ഇല്ലെന്നാണ് പുതിയ നിലപാട്. മോചിപ്പിക്കുന്ന ആദ്യ മൂന്ന് പേരുടെ പേരുകള്‍ ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കാതെ വെടിനിര്‍ത്തില്ലെന്നും പറഞ്ഞ അദ്ദേഹം ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഹമാസിനാണെന്നും പറഞ്ഞു.സുരക്ഷ ക്യാബിനറ്റ് വെടിനിര്‍ത്തലിന്റെ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിര്‍ത്തലിന് അനുകൂലമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നിലപാട് മാറ്റം ഗസ്സ വെടിനിര്‍ത്തല്‍ വീണ്ടും അനിശ്ചിതത്വത്തിലായി.

15 മാസത്തോളം നീണ്ട യുദ്ധം അവസാനിച്ച് ഗസ്സയില്‍ സമാധാനം ഉടന്‍ പുലരുമെന്ന് പ്രതീക്ഷിച്ച് ലോകം മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കരാര്‍ വ്യവസ്ഥകളില്‍ അവസാന നിമിഷം ഹമാസ് ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിപ്പിച്ചുവെന്നാരോപിച്ചാണ് ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം വൈകിപ്പിച്ചത്. യു എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ യഥാർഥ്യത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടത്.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്‌റാഈല്‍ ജയിലിലുള്ള നൂറിലേറെ ഫലസ്തീന്‍കാരെ വിട്ടയക്കും.ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്‌റാഈല്‍ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും. കരാറില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ ഹമാസ് സമ്മര്‍ദം ചെലുത്താതിരിക്കുന്നതുവരെ വെടിനിര്‍ത്തലുണ്ടാകില്ലെന്ന് നെതന്യാഹുവിന്റെ ഓഫിസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. കരാറിന് ഇന്ന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

More Stories from this section

family-dental
witywide