ഏഴുകോടിയുടെ ചെക്ക് കേസ് : വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ വിനോദ് സെവാഗിനെ വ്യാജ ചെക്ക് കേസില്‍ അറസ്റ്റ് ചെയ്തു. ഏഴു കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ ചണ്ഡീഗഡ് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രാദേശിക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജല്‍ത ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസിലാണ നടപടി. കമ്പനിയുടെ ഡയറക്ടര്‍മാരായ വിനോദ് സെവാഗ്, വിഷ്ണു മിത്തല്‍, സുധീര്‍ മല്‍ഹോത്ര എന്നിവര്‍ക്കെതിരെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമയായ കൃഷ്ണ മോഹന്‍, ഡല്‍ഹിയിലെ ജല്‍ത ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനി തന്റെ ഫാക്ടറിയില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങിയതായും പകരം നല്‍കിയ ചെക്ക് മടങ്ങിയതായും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

More Stories from this section

family-dental
witywide