യുഎസിൻ്റെ നാടുകടത്തൽ: ഇന്ത്യക്കാരെ അടിമകളെപ്പോലെ ചങ്ങലക്കിട്ടു കൊണ്ടുവന്നെന്ന് ആരോപിച്ച് പാർലമെൻ്റിൽ ബഹളം

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് 100-ലധികം ഇന്ത്യൻ പൗരന്മാരെ ചങ്ങലയ്ക്കിട്ട്, കൊടും കുറ്റവാളികളെ പോലെ മനുഷ്യത്വ രഹിതമായ രീതിയിൽ ഇന്ത്യയിൽ തിരിച്ചിറക്കിയതിനെ ചൊല്ലി പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം. പാർലമെൻ്റ് 2 തവണ നിർത്തിവച്ചു.

പാർലമെൻ്റ് കവാടത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

അമൃത്സർ എംപി ഗുരുജിത് സിംഗ് ഔജ്‌ല ഉൾപ്പെടെയുള്ള നിരവധി അംഗങ്ങൾ കൈകളിൽ വിലങ്ങുകൾ ധരിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു. “അവരെ കൊണ്ടുവന്ന രീതി തെറ്റായിരുന്നു. അവരെ അപമാനിച്ചു. അവരുടെ കൈകളും കാലുകളും ചങ്ങലയിട്ടിരുന്നു. അവരെ നാടുകടത്താൻ പോകുകയാണെന്ന് നമ്മുടെ സർക്കാരിന് ഇതിനകം അറിയാമായിരുന്നപ്പോൾ, അവരെ തിരികെ കൊണ്ടുവരാൻ അവർ ഒരു വാണിജ്യ വിമാനം അയയ്ക്കണമായിരുന്നു.” പ്രതിപക്ഷം ആവശ്യപ്പെട്ടു.

യുഎസിൽ നിന്ന് നാടുകടത്തുമ്പോൾ ഇന്ത്യൻ പൗരന്മാരെ മനുഷ്യത്വരഹിതമായി കൈയിലും കാലിലും ചങ്ങലക്കിട്ട് 24 മണിക്കൂർ നേരം വിമാനത്തിൽ ഇരുത്തി കൊടുംകുറ്റവാളികളെ പോലെയോ അടിമകളെ പോലെയോ കൊണ്ടുവന്നു എന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവ്, മറ്റ് ചില നേതാക്കൾ എന്നിവർ പാർലമെന്റിന്റെ പ്രധാന വാതിലിന് പുറത്ത് കൈകളിൾ വിലങ്ങുമായി പ്രതിഷേധിച്ചു.

. “ഇന്ത്യയെ വിശ്വഗുരു ആക്കണമെന്ന സ്വപ്നമുള്ളവർ, ഇപ്പോൾ എന്താണ് നിശബ്ദത പാലിക്കുന്നത്? ഇന്ത്യൻ പൗരന്മാരെ അടിമകളെപ്പോലെ കൈകൾ ബന്ധിച്ചും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലും ഇന്ത്യയിലേക്ക് നാടുകടത്തുന്നു.

വിദേശകാര്യ മന്ത്രാലയം എന്താണ് ചെയ്യുന്നത്? കുട്ടികളെയും സ്ത്രീകളെയും ഈ അനാദരവിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്തത്? സർക്കാർ ഇതിന് മറുപടി നൽകണമെന്നും പ്രതിപക്ഷത്തിന് പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു…” കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു, “പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും വളരെ നല്ല സുഹൃത്തുക്കളാണെന്നാണ് പറയുന്നത് . പ്രധാനമന്ത്രി മോദി എന്തുകൊണ്ട് ഇത് അനുവദിച്ചു? അവരെ തിരികെ കൊണ്ടുവരാൻ നമുക്ക് സ്വന്തം വിമാനം അയയ്ക്കാൻ കഴിയുമായിരുന്നില്ലേ? മനുഷ്യരോട് ഇങ്ങനെയാണോ പെരുമാറുന്നത്? അവരെ കൈകൾ ബന്ധിച്ചും വിലങ്ങുവച്ചും തിരിച്ചയയ്ക്കുന്നു?… വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ഉത്തരം പറയണം. പ്രിയങ്ക പറഞ്ഞു.

ruckus in Indian Parliament over illegal migrants return

More Stories from this section

family-dental
witywide