20 വ‍ർഷം നീണ്ടെങ്കിലെന്താ! ഹാരി രാജകുമാരൻ തന്നെ നിയമപോരാട്ടത്തിൽ ജയിച്ചു; ഫോൺ ഹാക്ക് ചെയ്തതടക്കം മർഡോക്ക് സമ്മതിച്ചു, മാപ്പും പറഞ്ഞു

ലണ്ടന്‍: ആഗോള മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തിനെതിരേ ഹാരി രാജകുമാരന്‍ നല്‍കിയ കേസ് തീര്‍പ്പാക്കി. ഹാരി രാജകുമാരനോട് മര്‍ഡോക്ക് മാപ്പ് പറഞ്ഞതോടെയാണ് കേസ് തീർപ്പാക്കിയത്. റൂപര്‍ട്ട് മര്‍ഡോക്ക് നിയമവിരുദ്ധമായി വിവരശേഖരണം നടത്തിയെന്നാരോപിച്ചായിരുന്നു ഹാരിയുടെ പരാതി. റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെയാണ് ഹാരി പരാതി നല്‍കിയത്. എന്‍ജിഎന്നിന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍ എന്ന പത്രം ഹാരിക്കും കുടുംബത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാണിച്ചായിരുന്നു കേസ്.

രാജകുടുംബത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിനടക്കം മര്‍ഡോക്ക് മാപ്പ് പറഞ്ഞു. രാജ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേസ് ഒത്തു തീർപ്പാക്കുകയായിരുന്നുവെന്ന് ഹാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി. 20 വർഷത്തോളം നീണ്ട നിയമയുദ്ധത്തിന് കൂടിയാണ് ഇതോടെ അവസാനമായത്. 2005 ലാണ് മർഡോക്കിനെതിരെ ഹാരി രാജകുമാരൻ നിയമപോരാട്ടം തുടങ്ങിയത്.

More Stories from this section

family-dental
witywide