മഹാകുംഭമേളയ്ക്കിടെ തിരക്കില്‍പ്പെട്ട് അപകടം : യോഗിയെ വിളിച്ച് മോദി, കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമായ ‘മൗനി അമാവാസി’യിലെ ‘അമൃത് സ്‌നാന’ത്തിന് മുന്നോടിയായി ബുധനാഴ്ച പുലര്‍ച്ചെ പ്രയാഗ്രാജില്‍ മുപ്പതോളം തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് അടിയന്തര സഹായ നടപടികള്‍ വാഗ്ദാനം ചെയ്തു. മഹാകുംഭമേളയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ടു. കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഷാ ഉറപ്പ് നല്‍കി.

പുലര്‍ച്ചെ തീര്‍ത്ഥാടന തിരക്കായിരുന്നുവെന്നും മുപ്പതോളം സ്ത്രീകള്‍ക്കടക്കം പരുക്കേറ്റതായും സ്ഥലത്തെ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ദിവസം കൊണ്ട് 10 കോടി തീര്‍ത്ഥാടകര്‍ മഹാകുംഭത്തില്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല ‘അമൃത് സ്‌നാന’ത്തിന് മുന്നൊരുക്കമായി സുരക്ഷ ശക്തമാക്കിയിരുന്നു.

”രണ്ട് ബസുകളിലായി 60 പേരടങ്ങുന്ന ഒരു ബാച്ചായിട്ടാണ് ഞങ്ങള്‍ എത്തിയത്. ആ സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നു. പെട്ടെന്ന് ജനക്കൂട്ടത്തിനിടയില്‍ തള്ളല്‍ ഉണ്ടായി, ഞങ്ങള്‍ കുടുങ്ങി. ഞങ്ങളില്‍ പലരും വീണു, ജനക്കൂട്ടം നിയന്ത്രണാതീതമായി, രക്ഷപെടാന്‍ ഒരിടംപോലും ഉണ്ടായിരുന്നില്ല…” കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകയുടെ വാക്കുകള്‍.

More Stories from this section

family-dental
witywide