
ന്യൂഡല്‍ഹി : യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തിലും യുക്രെയ്‌ന് സമാധാനം നല്‍കാതെ റഷ്യ. യുക്രെയ്‌നെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടായിരുന്നു റഷ്യയുടെ വാര്‍ഷിക ആഘോഷം.
ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുക്രൈനെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് പുറത്തുവരുന്നത്.
റഷ്യ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചു, അഞ്ച് മേഖലകളിലായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.
Tags: