പ്രസിഡന്റ് ട്രംപിന്റെ വിരട്ടൽ ഏറ്റു! റഷ്യ മുട്ടുമടക്കുന്നോ? ‘അമേരിക്കയുമായി ചർച്ചക്ക് തയ്യാർ’, റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുമോ?

മോസ്കോ: റഷ്യ ചർച്ചക്ക് തയ്യാറാകണമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ അനുകൂല നിലപാടുമായി റഷ്യ രം​ഗത്ത്. പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണത്തിന് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. നേരത്തെ യുക്രൈനുമായുള്ള യുദ്ധം നിർത്തിയില്ലെങ്കിൽ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നതടക്കം പരി​ഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. ഇനിയും വരാനിരിക്കുന്ന സിഗ്നലുകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

അതേസമയം, ഉപരോധം ഏർപ്പെടുത്തുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികളിൽ റഷ്യ പുതിയതായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ദിമിത്രി പോളിയാൻസ്‌കിയുടെ അഭിപ്രായത്തിന് പിന്നാലെയാണ് പ്രതികരണം, തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ട്രംപ് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. ഡൊണാൾഡ് ട്രംപിൻ്റെ സന്ദേശത്തെ യുക്രൈൻ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു.

പ്രസിഡൻ്റ് ട്രംപിൽ നിന്നുള്ള സന്ദേശങ്ങളെ ഞങ്ങൾ ശരിക്കും സ്വാഗതം ചെയ്യുന്നുവെന്ന് ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പാനലിൽ സംസാരിച്ച ആൻഡ്രി സിബിഹ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും ദീർഘകാലവും നീതിയും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളിൽ പുതിയ ചലനാത്മകത കൊണ്ടുവരുമെന്ന് യുക്രൈൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Russia ready for ‘respectful dialogue’ after Trump tells Putin to end Ukraine war

More Stories from this section

family-dental
witywide