
മോസ്‌കോ: ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനും ഒരു യുഎസ് പ്രദേശമാക്കാനുമുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വിയോജിപ്പില്ല.
‘ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട അമേരിക്കയുടെ പദ്ധതികള്‍ ഗൗരവമുള്ളതാണ്. ഈ പദ്ധതികള്‍ക്ക് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ട്. ആര്‍ട്ടിക് മേഖലയില്‍ യുഎസ് അതിന്റെ ഭൗമ-തന്ത്രപരവും സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ വ്യവസ്ഥാപിതമായി പിന്തുടരുന്നത് തുടരുമെന്ന് വ്യക്തമാണ്.’-പുടിന്‍ പറഞ്ഞു.
യുഎസ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന വ്യക്തമാക്കിയ പുടിന്‍
‘ഗ്രീന്‍ലാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇത് രണ്ട് പ്രത്യേക രാജ്യങ്ങളുടെ (യുഎസും ഡെന്‍മാര്‍ക്കും) കാര്യമാണ്. ഇതിന് ഞങ്ങളുമായി ഒരു ബന്ധവുമില്ല,’ എന്നും മര്‍മാന്‍സ്‌കില്‍ റഷ്യയുടെ ആര്‍ട്ടിക് ഫോറത്തില്‍ പറഞ്ഞു.