
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തലസ്ഥാനമായ കൈവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വെയര്‍ഹൗസില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. യുക്രെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസുമം സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. ഇത് യുക്രെയ്‌നിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളില്‍ ഒന്നാണ്. മിസൈലല്ല, ഡ്രോണ്‍ വെയര്‍ഹൗസില്‍ നേരിട്ട് ആക്രമണം നടത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
യുക്രെയ്‌നിലെ ഇന്ത്യന്‍ ബിസിനസുകളെ റഷ്യ ‘മനഃപൂര്‍വ്വം’ ലക്ഷ്യമിട്ടതായി ഇന്ത്യയിലെ യുക്രെയ്ന്‍ എംബസി ആരോപിച്ചു.
‘യുക്രെയ്‌നിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ വെയര്‍ഹൗസില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇന്ത്യയുമായി ‘പ്രത്യേക സൗഹൃദം’ അവകാശപ്പെടുമ്പോള്‍ തന്നെ, മോസ്‌കോ മനഃപൂര്‍വ്വം ഇന്ത്യന്‍ ബിസിനസുകളെ ലക്ഷ്യമിടുന്നു, കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മരുന്നുകള്‍ നശിപ്പിക്കുന്നു,’ യുക്രെയ്ന്‍ എംബസി പറഞ്ഞു.