
പത്തനംതിട്ട : ശബരിമലയില്‍ നാളെ മുതല്‍ പുതിയ ദര്‍ശന രീതി നിലവില്‍ വരും. ഇരുമുടിക്കെട്ടുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മുന്‍ഗണന ലഭ്യമാക്കുന്ന രീതിയാണ് നടപ്പിലാക്കുക. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതല്‍ തീര്‍ഥാടകരെ കടത്തിവിട്ട് പുതിയ ദര്‍ശന രീതി പരീക്ഷിക്കാനാണ് നീക്കം.
ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്ന ഭക്തര്‍ നെയ്യഭിഷേകത്തിന് വരി നില്‍ക്കുന്നതിന് സമീപത്തു കൂടി മേല്‍പാലം കയറി പഴയ രീതിയില്‍ സോപാനത്ത് എത്തി തൊഴുത് മടങ്ങണം. പുതിയ ദര്‍ശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവില്‍ ഉള്ളവരെ വേര്‍തിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികള്‍ പൂര്‍ത്തിയാകുന്നുണ്ട്. 15 മുതല്‍ 19 വരെയാണ് മീന മാസ പൂജ.
Tags: