
ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ ഫൈനാൻസ് ഡയറക്ടർ ആയ സജി എം. പോത്തനെ ഫൊക്കാന ബിസിനസ്സ് ഡിറക്ടറിയുടെ ചെയർമാൻ കുടി ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ ലോക മലയാളീ ബിസിനസ് ഡിറക്ടറിയുടെ പ്രവർത്തനങ്ങൾ വളരെ വേഗം പുരോഗമിക്കുന്നു. മലയാളികളായ വ്യവസായികളുടെ ഡിറക്ടറി ഉണ്ടാകേണ്ടത് ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണ് എന്ന തിരിച്ചറിവിൽ ആണ് ഫൊക്കാന ഇങ്ങനെ ഒരു ഡിറക്ടറി പ്രസിദ്ധികരിക്കാൻ മുന്നോട്ട് വരുന്നത്. ഇന്ന് മലയാളികൾ ബിസിനസ് രംഗത്ത് വളരെ മുന്നേറുന്ന ഒരു കാലമാണ്. മെഡിക്കൽ രംഗത്തും , ഐ ടി രംഗത്തും തുടങ്ങി മിക്ക മേഖലകളിലും മലയാളികളുടെ ആധിപത്യം കൂടി വരികയാണ് അതുപോലെ ബിസിനസ് രംഗങ്ങളിലും മലയാളികൾ വെണ്ണികൊടി പറിക്കുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. ഇന്ന് ടെക്നോളജി, ലോകത്തുള്ള മനുഷ്യരെ ഒരു കുടകിഴിൽ കൊണ്ടുവരുന്ന കാലത്തു മലയാളീ ബിസിനസ് കാരുടെ ഒരു ഏകീകരണവും അവിശ്വമാണ്.
പ്രവാസികളായ അനേകം ആളുകൾ ലോകത്തിൻറെ പല രാജ്യങ്ങളിലായി പലതരത്തിലുള്ള ബിസിനസ് ചെയ്യുന്നുണ്ട്. ഇങ്ങനെ ബിസിനസ് ചെയ്യുന്നവരുടെ വിവരങ്ങൾ ഒരു ബുക്ക് ആയി പ്രസിദ്ധികരിക്കുകയും (ഹാർഡ്കോപ്പിയും soft കോപ്പിയയും) ചെയ്യുബോൾ , അത് മറ്റു മലയാളികളായ പുതിയ സംരംഭകര്‍ക്ക് അവരിൽ നിന്നും വിദഗ്‌ധ ഉപദേശങ്ങളും അഭിപ്രായങ്ങളും നേടുന്നതിനും സാധിക്കും. അതുപോലെ നല്ല ഒരു നെറ്റ്‌വർക്കിങ് സംവിധാനം ഉണ്ടായാൽ പല ബിസിനസുകൾക്കും പരസ്പരം സഹായിക്കാനും സഹകരിക്കാനും സാധിക്കും. ഇങ്ങനെയുള്ള സഹകരണത്തിലൂടെ അവരുടെ ബിസിനസുകൾ വിപുലീകരിക്കാനും കഴിയും, അങ്ങനെ ലോകമലയാളികളുടെ ബിസിനസ്സ് സംരംഭങ്ങൾ ഒരു നെറ്റ് വർക്കിങ്ങിലൂടെ ഏകോപിപ്പിക്കുക എന്നത് കൂടിയാണ് ഫൊക്കാന ആഗ്രഹിക്കുന്നത്.
ഡയറക്ടറിയിൽ പ്രസിദ്ധീകരിക്കുവാൻ ആയി വ്യവസായ സംരംഭകരായ ആളുകൾ തങ്ങളുടെ ബിസിനസിന്റെ വിവരങ്ങൾ ,ബിസിനസ് കാർഡ് മുതൽ ഫുൾ പേജ് വരെ കൊടുക്കാവുന്നതാണ്.
ലോകമാകമാനമുള്ള ചെറുതും വലുതുമായ മലയാളീ ബിസിനസ്സ് സംരംഭങ്ങളെ പ്രൊമോട്ട് ചെയ്യുക എന്നത് ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. നമ്മുടെ ചെറിയ സഹായവും സഹകരണവും ഉണ്ടെങ്കിൽ നമ്മുടെ മലയാളികളുടെ പല ബിസിനെസ്സുകളും വലിയ വിജയത്തിൽ എത്തിക്കാൻ നമുക്ക് കഴിയും.
2022 -2024 ൽ ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ ആയി പ്രവർത്തിച്ച സജി എം പോത്തൻ 20 വർഷമായി ഫൊക്കാനയുടെ സജീവ പ്രവർത്തകനായി എല്ലാ കാര്യങ്ങളിലും അൽമാർത്ഥമായി പ്രവർത്തിച്ചു വരുന്ന വക്തിയാണ് . ഫൊക്കാന ട്രസ്റ്റീ ബോർഡ് ബോർഡ് സെക്രട്ടറി, നാഷണൽ കമ്മിറ്റി അംഗം, ഫൊക്കാന കണ്‍വെന്‍ഷൻ ബാങ്ക്വ്റ്റ് കമ്മിറ്റി കോര്‍ഡിനേറ്റർ തുടങ്ങി ഫൊക്കാനയയുടെ മിക്ക കൺവെൻഷനുകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മികച്ച സംഘാടകരിൽ ഒരാളാണ് .
കഴിഞ്ഞ രണ്ടു വര്ഷമായി ഹഡ്‌സണ്‍ വാലി അസോസിയേഷന്റെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 20 വര്‍ഷമായി ഈ സംഘടനയില്‍ പ്രവർത്തിച്ചു വരുന്നു , ഈ സംഘടനയുടെ സെക്രട്ടറി ആയി മുന്ന് വർഷവും പ്രവർത്തിച്ച സജി ഈ സംഘടനയുടെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് .
അമേരിക്കൻ ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നാല് കൗണ്‍സില്‍മാരില്‍ ഒരാളായും പ്രവർത്തിച്ചിട്ടുള്ള സജി പോത്തന്‍ ഡയോസിസിന്റെ ഫാമിലി കോണ്ഫറന്‌സുകളുടെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.സഭയുടെ കോളേജ് യൂത്ത് വിഭാഗമായ മാര്‍ ഗ്രീഗോറിയോസ് ക്രിസ്ത്യന്‍ സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെ (എം.ജി.സി.എസ്.എം.) അലുമ്നി അസോ അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ്. റോക്ക്ലാന്റ കൗണ്ടിയിലെ 11 ക്രിസ്ത്യന്‍ പള്ളികളുടെ സംയുക്ത സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ റോക്ലാന്‍ഡ് സജീവ പ്രവര്‍ത്തകന്‍ കൂടിയ സജി ഇ. പോത്തന്‍ ഈ സംഘടന വിജയകരമായി നടത്തിവരുന്ന രക്തദാന ക്യാമ്പുകളുടെ തുടക്കം സജി സെക്രട്ടറിആയിരുന്ന സമായാത്തണ് തുടങ്ങിയത്. .
സഫോൺ സെന്റ് മേരിസ് ഓർത്തഡോസ് ചർച്ചിന്റെ പ്രധാന പ്രവർത്തകനും പല സ്ഥാനമാനങ്ങളും വഹിച്ചട്ടുള്ള സജി എം പോത്തൻ, 2024 ൽ സജിയുടെ നേതൃത്വത്തിൽ നടത്തിയ 5K ക്ലാസിക് വോക് / റൺ ചരിത്ര നേട്ടമായിരുന്നു. കഴിഞ്ഞ പത്തു വർഷമായി നടത്തുന്ന 5K ക്ലാസിക് വോക് / റൺ 800 ൽ പരം യുവതി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനും അതിൽ കൂടെ ഓട്ടിസം അഡേർടെസി ( ASIS)ക്ക് വേണ്ടി ( ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി ) $ 20,000 .00 ഡോളർ സമാഹരിക്കാനും സാധിച്ചത് വലിയ നേട്ടമായാണ് കാണുന്നത്. സജി പോത്തൻ ആയിരുന്നു 2024 ലെ കൺവീനർ ആയി പ്രവർത്തിച്ചത്.
ഒരു പ്രമുഖ ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നു സജി ഭാര്യ:റബേക്ക (ഡോക്ടർ ഇൻ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍:നെവിന്‍ പോത്തന്‍ , സെറ പോത്തന്‍ .എന്നിവരോടൊപ്പം റോക്‌ലാൻഡ് കൗണ്ടിയിൽ ആണ് താമസം.
Saji M. Pothen is the Chairman of FOKANA Business Directory.