
മുംബൈ: ജീവന് ഭീഷണിയുള്ളതിനാല്‍ അതീവ സുരക്ഷയില്‍ കഴിയുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. വീട്ടില്‍ കയറി സല്‍മാനെ കൊലപ്പെടുത്തുമെന്നും കാര്‍ ബോംബ് വച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി. മുംബൈ വോര്‍ലിയിലെ ഗതാഗത വകുപ്പിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്.
വൊര്‍ളി പൊലീസ് സ്റ്റേഷനില്‍ അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും വ്യാജഭീഷണിയാണോഎന്നുമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.
നേരത്തെയും സല്‍മാന് നേരെ വധഭീഷണി വന്നിരുന്നു. പലപ്പോഴും മുംബൈ പൊലീസിന്റെ നമ്പറിലേക്കോ അല്ലെങ്കില്‍ ഇമെയില്‍ വിലാസത്തിലാണോ ആണ് വരുന്നത്. സല്‍മാനെതിരെ പക വെച്ചുപുലര്‍ത്തുന്ന ലോറന്‍സ് ബിഷ്‌ണോയി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.