
മെയ്‌വിൽ: ബ്രിട്ടീഷ്-ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ 2022-ൽ ന്യൂയോർക്കിലെ വേദിയിൽ കുത്തിവീഴ്ത്തിയ ഹാദി മാതറിനുമേൽ കോടതി വധശ്രമക്കുറ്റം ചുമത്തി. ഏപ്രിൽ 23-ന് മാതർക്ക് ശിക്ഷവിധിക്കും. 25 വർഷംവരെ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത.
2022 ഓഗസ്റ്റ് 12-ന് ഷതൗക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണത്തിനൊരുങ്ങുമ്പോഴാണ് 27-കാരനായ മാതർ വേദിയിലേക്കു പാഞ്ഞുകയറി റുഷ്ദിയെ കുത്തിയത്. ആക്രമണത്തിൽ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചനഷ്ടമായി. ഒരു കൈയുടെ ചലനശേഷിക്കും കുറവുണ്ടായി. 77-കാരനായ റുഷ്ദിയായിരുന്നു ഷതൗക്വ കൗണ്ടി കോടതിയിൽ നടന്ന രണ്ടാഴ്ചനീണ്ട വിചാരണയിലെ മുഖ്യ സാക്ഷി.
Salman Rushdie’s attacker Hadi Mather charged with attempted murder