‘ഡീപ് സീക്ക് കൊള്ളാം, എതിരാളികളുണ്ടാകുന്നത് നല്ലത്’; ഒടുവിൽ പുകഴ്ത്തലുമായി സാം ആൾട്ട്മാൻ

ന്യൂയോര്‍ക്ക്: ചൈനയുടെ ഡീപ്പ് സീക്കിനെ പുകഴ്ത്തി ഓപ്പൺ ഐ സ്ഥാപകൻ സാം ആൾട്ട്മാൻ രം​ഗത്ത്. ആപ്പിൾ സ്റ്റോർ ഡൗൺലോഡുകളില്‍ ചാറ്റ് ജിപിടിയെ പിന്നിലാക്കിയാണ് ഡീപ്‌സീക്കിന്‍റെ കുതിപ്പ്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടെ സിഇഒ സാം ഓൾട്ട്മാൻ. ഡീപ്‌സീക്കിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആർ1 മികച്ചതാണെന്നാണ് സാം ആൾട്ട്മാന്‍റെ പ്രതികരണം.

പുതിയ എതിരാളികളുണ്ടാകുന്നത് എഐ രംഗത്ത് ഊർജം വർധിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. പുതിയ എഐ മോഡലുകൾ പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നും സാം ഓൾട്ട്മാൻ കൂട്ടിച്ചേർത്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലുള്ള ഡീപ്‌സീക്കിന്‍റെ സൗജന്യ ആപ്പ് ചാറ്റ് ജിപിടി ഏറ്റെടുത്തതിന് ശേഷമായിരിക്കുമിത്. നിലവിൽ ഓപ്പൺ എഐ അടക്കമുള്ള എതിരാളികളേക്കാൾ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് ലാർജ് ലാംഗ്വേജ് മോഡലുകൾ വികസിപ്പിക്കുന്നത്.

ഡീപ്സീക്കിന്‍റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലെ ഒരു പോസ്റ്റ് അനുസരിച്ച്, ഈയിടെ ആരംഭിച്ച ഡീപ്സീക്ക്-R1, ഓപ്പൺ എഐയുടെ o1 മോഡലിനേക്കാൾ 20 മുതൽ 50 മടങ്ങ് വരെ ചെലവ് കുറഞ്ഞതാണെന്നതാണ് മറ്റൊരു പ്രത്യേകത.

More Stories from this section

family-dental
witywide