ഡൽഹി: എഐ മേഖലയിലെ അപ്രതീക്ഷിതമായി ചൈനീസ് വെല്ലുവിളികള്‍ക്കിടെ ഓപ്പണ്‍ എഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ ഇന്ത്യയിലെത്തുന്നു. അടുത്ത ആഴ്ച ആള്‍ട്ട്മാന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങള്‍ ഓപ്പണ്‍ എഐക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് സന്ദർശനം.
ഫെബ്രുവരി അഞ്ചിന് അദ്ദേഹം ഡല്‍ഹിയിലെത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 2023-ല്‍ ഓള്‍ട്ട്മാന്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Sam Altman to visit India