തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയറെ കെപിസിസി വക്താവാക്കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് വക്താക്കളുടെ പട്ടികയില്‍ സന്ദീപിനെ ഉള്‍പ്പെടുത്തിയത്.
അതേസമയം, സന്ദീപിനെ കാത്തിരിക്കുന്നത് ഇതിലും ഉയര്‍ന്ന സ്ഥാനമാണ്. കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്ക് സന്ദീപ് എത്തിയേക്കുമെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് ഇനി കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടും എന്നതും ശ്രദ്ധേയം.