‘സര്‍ദാര്‍ പട്ടേലും അംബേദ്കറുമായിരുന്നു പ്രധാനമന്ത്രിയാകേണ്ടിയിരുന്നത്, നെഹ്റു യാദൃശ്ചികമായി പ്രധാനമന്ത്രിയായതാണ്’; കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായത് യാദൃശ്ചികമായാണെന്നും ആ സ്ഥാനത്തിന് അര്‍ഹതയുള്ളവര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലും ഡോ. ബി.ആര്‍. അംബേദ്കറും ആയിരുന്നുവെന്നും കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ആരോപണം.

ഹരിയാനയിലെ ഒരു പരിപാടിയില്‍ സംസാരിച്ച കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഡോ. അംബേദ്കറുടെ പാരമ്പര്യത്തെ ബഹുമാനിക്കുന്നതില്‍ ബിജെപി വഹിച്ച പങ്കിനെക്കുറിച്ചും പരാമര്‍ശിച്ചു. ഭരണഘടന നമ്മുടെ പവിത്രമായ ഗ്രന്ഥമാണ്, അത് രൂപപ്പെടുത്തുന്നതില്‍ ഡോ. അംബേദ്കറുടെ സംഭാവനകള്‍ നാം എപ്പോഴും ഓര്‍ക്കണം. കാലക്രമേണ നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കണം. ഡോ. അംബേദ്കറും ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ മരണശേഷം, ഡല്‍ഹിയില്‍ അദ്ദേഹത്തിന് ശവസംസ്‌കാരം നടത്താന്‍ സ്ഥലം നല്‍കിയില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, അംബേദ്കറുടെ പേരുമായി ബന്ധപ്പെട്ട അഞ്ച് പുണ്യസ്ഥലങ്ങളുടെ നിര്‍മ്മാണം നടത്തുന്നു. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഡോ. അംബേദ്കറിനോട് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു വലിയ ബഹുമാന ഉണ്ട്- ഖട്ടര്‍ പറഞ്ഞു.

അതേസമയം ആകസ്മികമായി മുഖ്യമന്ത്രിയായതുകൊണ്ടാണ് ഖട്ടര്‍ ഇങ്ങനെ സംസാരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ മറുപടി നല്‍കിയിരിക്കുന്നത്.

More Stories from this section

family-dental
witywide