
കോഴിക്കോട് : കനത്ത മഴയെത്തുടര്‍ന്ന് കോവൂരില്‍ ബസ് സ്റ്റോപ്പില്‍ കയറിനില്‍ക്കുന്നനിതിടെ കാല്‍ വഴുതി ഓടയില്‍ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ശക്തമായ മഴയായതിനാല്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു അപകടം. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. ശശിയ്ക്കായി പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ രാത്രിമുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.