
ബെംഗളൂരു: മൈസൂരു ഇന്‍ഫോസിസ് ക്യാംപസിലെ പുലിയെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ച് വനംവകുപ്പ്. 10 ദിവസമായി തിരച്ചില്‍ തുടര്‍ന്നിട്ടും പുലിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് ദൗത്യം അവസാനിപ്പിക്കുന്നത്.
ഡിസംബര്‍ 31നാണ് മൈസൂരു ഇന്‍ഫോസിസ് ക്യാംപസ് മേഖലയിലൂടെ പുലി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ ജീവനക്കാര്‍ വര്‍ക്ക് അറ്റ് ഹോം ആണ്. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചുപരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി തിരികെ കാട് കയറിയെന്നാണ് നിഗമനം.