കടലിലേക്ക് ചാടാൻ വരെ തയ്യാറായി, തീപിടിത്തത്തിൽ കത്തിയമർന്ന് താരങ്ങളുടെ മണിമാളികകൾ -ഞെട്ടലിൽ അമേരിക്ക

ലൊസ് ഏഞ്ചൽസ്∙ ലോസ് ആഞ്ചൽസിൽ പടർന്നുപിടിച്ച തീയിൽ നിന്ന് രക്ഷപ്പെടാൻ കടലിലേക്ക് എടുത്തുചാടാൻ തയാറായിരുന്നുവെന്ന് ഹോളിവുഡ് നടൻ. കാട്ടുതീയ്ക്കിടയിൽ മാലിബുവിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വൈറ്റ് അപ്പാച്ചെ നടൻ സെബാസ്റ്റ്യൻ ഹാരിസണാണ് രം​ഗത്തെത്തിയത്.

59 കാരനായ ആക്ഷൻ സിനിമാ താരം ഭാര്യ ലിവിയ പിൽമാനും 89 കാരനായ പിതാവിനുമൊപ്പം മൂന്ന് ഏക്കറിൽ 2.4 മില്യൻ ഡോളർ വിലവരുന്ന വമ്പൻ വീട്ടിലാണ് താമസിച്ചിരുന്നത്. തീക്കാറ്റ് എന്‍റെ നേരെ വരുന്നത് കണ്ടു. ജീവിതം അവസാനിച്ചുവെന്ന് കരുതി. പാറകൾക്ക് പിന്നിൽ ഞാൻ അഭയം തേടി. സമുദ്രത്തിൽ ചാടാൻ വരെ ഞാൻ തയ്യാറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് രൂപ വിലവരുന്ന 2010ൽ വാങ്ങിയ വീട് ചാരമായെന്നും സെബാസ്റ്റ്യൻ ഹാരിസൺ പറഞ്ഞു. പസഫിക്കിന്‍റെ തടസ്സങ്ങളില്ലാത്ത കാഴ്ചകൾ വീക്ഷിക്കാൻ സാധിക്കുന്ന ഈ എസ്റ്റേറ്റ്, കടൽത്തീരത്ത് അയൽ വീടുകളൊന്നും ഇല്ലാത്ത ഒരു കരയിലാണ്.അതേസമയം, തന്‍റെ കലിഫോർണിയയിലെ വീടിന്‍റെ അവശിഷ്ടങ്ങളിലേക്ക് മടങ്ങിയെത്തുന്നത് വിവരിക്കുമ്പോൾ ജനറൽ ഹോസ്പിറ്റൽ താരം കാമറൂൺ മാത്തിസൺ പൊട്ടിക്കരഞ്ഞു.

മാത്തിസണും ഇപ്പോൾ വേർപിരിഞ്ഞ ഭാര്യ വനേസ അരെവലോയും 2012 മുതൽ അവരുടെ മക്കളായ ലെലിയ, 18, ലൂക്കാസ്, 21 എന്നിവരോടൊപ്പം പാസഡെനയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. നടൻ ആദം ബ്രോഡിയുടെയും ഗോസിപ്പ് ഗേൾ താരം ലെയ്റ്റൺ മീസ്റ്ററിന്‍റെയും പസഫിക് പാലിസേഡിലെ വീടും കാട്ടുതീക്ക് ഇരയായി.

Sebastian harrison describes his escape from wild fire

More Stories from this section

family-dental
witywide