
ടെക്സാസ്: അഞ്ചാം പനി ബാധിച്ച് യുഎസില്‍ രണ്ടാമത്തെ മരണം. ജനുവരി മുതൽ ടെക്സാസിൽ 480-ൽ അധികം ആളുകൾക്ക് രോഗം ബാധിച്ചെന്നും സംസ്ഥാനത്ത് രണ്ടാമത്തെ കുട്ടിയാണ് മരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ അഞ്ചാം പനി ബാധിച്ചവരിൽ 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്തു. കുട്ടി കൃത്യമായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്.
യുഎസ് ആരോഗ്യ, മാനുഷിക സേവന സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ സംസ്ഥാനം സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെന്നഡി കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുഎസില്‍ അഞ്ചാം പനി കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യാത്രാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. യുസിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് വാക്സിനേഷനുകൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ യാത്രക്കാരോട് ഡബ്ല്യുഎച്ച്ഒ അഭ്യർത്ഥിച്ചു. യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ഉൾപ്പെടെ പുറപ്പെടുന്നതിന് മുമ്പ് മീസിൽസിനെതിരായ വാക്സിനേഷൻ നില പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് ലോകാരോഗ്യ സംഘടന നിര്‍ദേശം നൽകിയത്.