പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്ക്: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു. ഇതോടെ, ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തകര്‍ത്ത വീടുകളുടെ എണ്ണം ഒമ്പതായി ഉയര്‍ന്നതായി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച പറഞ്ഞു.

ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞപ്പോള്‍, 26 പേരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തെത്തുടര്‍ന്ന്, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരെയും ഭീകരരെയും വേര്‍തിരിച്ചറിയേണ്ടതുണ്ടെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി വ്യക്തമാക്കി.

ഷോപ്പിയാനിലെ സൈനപോര പ്രദേശത്തെ അദ്‌നാന്‍ ഷാഫി ദാര്‍, പുല്‍വാമയിലെ ദരംദോര പ്രദേശത്തെ അമീര്‍ നസീര്‍, ബന്ദിപ്പോരയിലെ നാസ് കോളനി പ്രദേശത്തെ ജമീല്‍ അഹ്‌മദ് എന്നീ ഭീകരരുടെ വീടുകളാണ് സേന തകര്‍ത്തത്. ഭീകരരെല്ലാം ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുമായി ബന്ധപ്പെട്ടവരാണെന്നും ഏപ്രില്‍ 22 ലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടിആര്‍എഫ്) ഇവര്‍ക്ക് ബന്ധപ്പെമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide