
മുംബൈ: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കി. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10:25 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നിലവില്‍ വിമാനം സുരക്ഷാ ഏജന്‍സികളുടെ നിര്‍ബന്ധിത പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും, അധികൃതരുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാര്‍ക്ക് താമസം, ഭക്ഷണം, മറ്റ് സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മാര്‍ച്ച് 11 ന് രാവിലെ 5 ന് സര്‍വീസ് നടത്തുന്ന തരത്തില്‍ വിമാനം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.