
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി തിളങ്ങിയ താരമായിരുന്നു വീരേന്ദര്‍ സെവാഗ്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗിന് വലിയൊരു ആരാധകനിരതന്നെ ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലുണ്ട്. വിരമിച്ചെങ്കിലും താരത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പടരുന്നത്. സെവാഗും ഭാര്യ ആരതിയുടെയും വേര്‍പിരിയുന്നുവെന്നാണ് അഭ്യൂഹങ്ങള്‍ കൊഴുക്കുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസിലെ റിപ്പോര്‍ട്ട് അനുസരിച്ച് സേവാഗും ആരതിയും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ദമ്പതികളില്‍ നിന്നും വാര്‍ത്തയെ സാധൂകരിക്കുന്ന ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. സെവാഗ് ഭാര്യ ആരതിയോടൊപ്പമുള്ള ഒരു ഫോട്ടോയും കഴിഞ്ഞ കുറച്ചുകാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടില്ല. ഇതാണ് ചര്‍ച്ചകള്‍ക്ക് ശരവേഗം വരാന്‍ കാരണം. അതേസമയം, സെവാഗിന്റെ പ്രൊഫൈലില്‍ ദമ്പതികളുടെ പഴയ ഫോട്ടോകള്‍ ഉണ്ട്. ആരതിയെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ സെവാഗ് ഫോളോചെയ്യുന്നില്ലെന്നും ഇതും വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഉറപ്പുതരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
104 ടെസ്റ്റുകളും 251 ഏകദിനങ്ങളും കളിച്ച വീരേന്ദര്‍ സെവാഗ് 2004 ഡിസംബറിലാണ് ആരതിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് 2007 ല്‍ ജനിച്ച ആര്യവീര്‍, 2010 ല്‍ ജനിച്ച വേദാന്ത് എന്നീ രണ്ട് ആണ്‍മക്കളുമുണ്ട്.