
വാഷിംഗ്ടൺ: യെമനിലെ ഹൂതികള്‍ക്കെതിരെ സൈനിക നീക്കത്തിനായി യുഎസ് ഉപയോഗിച്ച അത്യാധുനിക ആളില്ലാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നു. ഹൂതികള്‍ക്കെതിരെ നടപടി തുടങ്ങി മാര്‍ച്ച് 15 മുതല്‍ യെമനില്‍ അമേരിക്കയുടെ ഏഴ് എംക്യു-9 ഡ്രോണുകള്‍ തകര്‍ന്നു വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്. മാര്‍ച്ച് പകുതിയോടെയാണ് അമേരിക്ക ഹൂതികള്‍ക്കെതിരെ വ്യോമാക്രമണത്തിന് തുടക്കമിട്ടത്. യെമന്‍ മേഖലയിലെ കപ്പലുകളെ ആക്രമിക്കാന്‍ വിമതര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെത്താനും മറ്റുമായി നിരീക്ഷണത്തിനും ആക്രമണങ്ങള്‍ക്കുമായാണ് എംക്യു-9 ഡ്രോണുകള്‍ യുഎസ് വിന്യസിച്ചിരുന്നത്.
ഒന്നിന് ഏകദേശം 30 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണുകളാണ് യെമന്‍ മേഖലയില്‍ തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ യുഎസ് സൈന്യത്തിന്റെ യെമൻ ദൗത്യത്തില്‍ നഷ്ടം വൻ തോതിൽ ഉയര്‍ന്നിട്ടുണ്ട്. ദശലക്ഷ കണക്കിന് ഡോളര്‍ നഷ്ടമാണ് അമേരിക്കയ്ക്ക് ഡ്രോണുകള്‍ തകര്‍ന്നുവീണതോടെ ഉണ്ടായിരിക്കുന്നത്. ഡ്രോണുകള്‍ തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമാക്കാൻ യുഎസ് തയാറായിട്ടില്ല.