വീണ പ്രതിയായ മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ അടക്കം പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും. വീണയെക്കൂടാതെ, അവരുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനി, മാസപ്പടി നല്‍കിയ സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കമുളളവരെ പ്രതികളാക്കിയാണ് എസ്എഫ്‌ഐഒ കുറ്റപത്രം.

സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുള്ളത്. പ്രതികള്‍ക്ക് സമന്‍സ് അയക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7ന് കൈമാറിയത്. ഇത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ്.

വീണാ വിജയന്‍ അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയക്കുകയാണ് ആദ്യ പടി. തുടര്‍ന്ന് വിചാരണയിലേക്ക് കടക്കും.

അതേസമയം, ഈ വിവാദത്തിനിടയിലാണ് മുഖ്യമന്ത്രി മധുരയില്‍ നടക്കുന്ന സിപിഎം
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങിയെത്തുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണു കരിമണല്‍ കമ്പനിയുമായുള്ള ദുരൂഹ പണമിടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ പ്രതിയായത്. ഇതിനിടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭവും തുടങ്ങിക്കഴിഞ്ഞു.

More Stories from this section

family-dental
witywide