
കോഴിക്കോട് : ഷഹബാസിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് കൊണ്ടുപോയപ്പോള്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകരും എം എസ് എഫ് പ്രവര്‍ത്തകരുമാണ് തടയാനെത്തിയത്. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിന് സമീപമായിരുന്നു പ്രതിഷേധം.