![](https://www.nrireporter.com/wp-content/uploads/2025/01/sharon-greeshma.jpg)
കൊച്ചി : പാറശാല ഷാരോണ്‍ വധക്കേസില്‍ 3 വര്‍ഷം തടവിനു വിധിക്കപ്പെട്ട മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരുടെ ശിക്ഷ മരവിപ്പിച്ചു. ജാമ്യവും അനുവദിച്ച് ഹൈക്കോടതി. മുന്‍ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഇയാളുടെ ശിക്ഷ മരവിപ്പിച്ചത്.
പാറശാല സ്വദേശിയായ ഷാരോണിന് കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷംചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. തുടര്‍ന്നു ഗ്രീഷ്മയ്ക്കു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കു 3 വര്‍ഷത്തെ കഠിനതടവും ശിക്ഷ വിധിച്ചു.