‘കമ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും, പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും’

തിരുവനന്തപുരം: കമ്യൂണിസ്റ്റുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കന്നത് 22ാം നൂറ്റാണ്ടിലായിരിക്കുമെന്ന് പരിഹസിച്ച് ശശി തരൂര്‍ എംപി. എക്‌സിലൂടെയാണ് തരൂരിന്റെ പരിഹാസം. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് അതിന് അനുമതി നല്‍കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം എത്തിയത്.

തരൂരിന്റെ കുറിപ്പ്

”സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി. അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതല്‍ 20 വര്‍ഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയില്‍ ആദ്യമായി കംപ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫിസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിക്കും, പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും. മാറ്റങ്ങളുടെ യഥാര്‍ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്നു മനസിലാക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് വര്‍ഷങ്ങളെടുത്തു. ആ സാധാരണക്കാരനു വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്”.

More Stories from this section

family-dental
witywide