
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ ശക്തമായിരിക്കെ ഞെട്ടിക്കുന്ന പരസ്യ പ്രതികരണവുമായി ശശി തരൂര്‍ എം.പി രംഗത്ത്. കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനായി സുധാകരൻ തുടരട്ടെയെന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ഐക്യം വേണം. അതിന് കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്‍റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടി. ഇക്കാര്യങ്ങളില്‍ മറ്റന്നാള്‍ ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ടെന്നും തരൂര്‍. അതേസമയം, പോഡ്കാസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ച് നിൽക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. പതിനഞ്ചുദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല. എല്ലാവരും അത് മുഴുവന്‍ കേള്‍ക്കൂവെന്നും തരൂര്‍ കൂട്ടിച്ചേർത്തു.