ഒരു പടി കൂടി കടന്ന് നീതി തേടിയുള്ള ഷീലയുടെ പോരാട്ടം! വ്യാജ ലഹരിക്കേസിൽ നാരായണ ദാസ് ഒരാഴ്ച്ചയിൽ കീഴടങ്ങണം, മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസ് ഒരാഴ്ച്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി കീഴടങ്ങാൻ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം കേസിൽ കുറ്റപത്രം നൽകണമെന്നും കോടതി നിർദേശിച്ചു.

അന്തിമ റിപ്പോർട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണ ദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Also Read

More Stories from this section

family-dental
witywide