ഒന്നുപോലും വിടരുത്, മക്കളുടെ അടക്കം എല്ലാ സ്വത്തുക്കളും കണ്ടുകെട്ടണം; ഷെയ്ഖ് ഹസീനക്കെതിരെ കോടതി ഉത്തരവ്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ധൻമോണ്ടിയിലെ വീടായ സുദസ്ഥാനും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ ധാക്ക കോടതിയുടെ ഉത്തരവ്. ഷെയ്ഖ് ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കണമെന്നാണ് കോടതി നിർദേശം. ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്‌പെഷ്യൽ ജഡ്ജ് ആയ സാക്കിർ ഹൊസൈൻ ഖാലിബ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആന്റി കറപ്ഷൻ കമ്മീഷന്റെ (എസിസി) അപേക്ഷയെ തുടർന്നാണ് നടപടി.

ഷെയ്ഖ് ഹസീനയുടെ മകൻ സാജിബ് വാസെദ് ജോയ്, മകൾ വാസെദ് പുടുൽ, സഹോദരി ഷെയ്ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദീഖ്, രദ്‌വാൻ മുജിബ് സിദ്ദീഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. രാജ്യത്താകെ കത്തിപ്പടർന്ന ജനരോഷത്തെ തുടർന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണ് അഭയം തേടിയിട്ടുള്ളത്. ഷെയ്ഖ് ഹസീന സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി നടത്തുന്ന ‘തെറ്റായതും കെട്ടിച്ചമച്ചതുമായ’ അഭിപ്രായങ്ങളിലും പ്രസ്താവനകളിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide