
കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ മുറിയില്‍നിന്നും ഓടിരക്ഷപെട്ട ചാടിയ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്നലെ പുലര്‍ച്ചെ തന്നെ കൊച്ചി വിട്ടതായി സൂചന. കലൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഷൈന്‍ തങ്ങിയിരുന്നത്. ഈ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണ് എത്തിയതെന്നും ഇയാള്‍ ഷൈനിന്റെ മുറിയിലായിരുന്നു എന്ന നിഗമനത്തിലായിരുന്നു പരിശോധനയെന്നും വിവരമുണ്ട്. എന്നാല്‍, പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്.
ഡാന്‍സാഫ് സംഘം തേടിയ ലഹരിവിതരണക്കാരനെയും പരിശോധനയില്‍ കണ്ടെത്താനായില്ല.
പൊലീസ് സംഘത്തെകണ്ട ഷൈന്‍ ഇവിടെനിന്നും ഓടി രക്ഷപെട്ട് നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈന്‍ പോയത്. ഒരാളുടെ ബൈക്കില്‍ കയറിയായിരുന്നു ഷൈനിന്റെ യാത്ര. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം തൃശൂരിലേക്ക് കടന്നതായാണ് വിവരം. പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.