
മുംബൈ: പ്രശസ്ത ഗായിക ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഫെബ്രുവരി 13 മുതലാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ശ്രേയതന്നെയാണ് ആരാധകരെ അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാനായിട്ടില്ലെന്നും ശ്രമം തുടരുകയാണെന്നും ഗായിക ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്.
”നമസ്കാരം. ഫെബ്രുവരി 13 മുതല്‍ എന്റെ ട്വിറ്റര്‍ / എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എക്സ് ടീമുമായി ബന്ധപ്പെടാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. എന്നാല്‍ കുറച്ച് ഓട്ടോ ജനറേറ്റഡ് പ്രതികരണങ്ങള്‍ക്കപ്പുറം ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. എനിക്ക് ഇനി ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ എന്റെ അക്കൗണ്ട് ഇല്ലാതാക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. ദയവായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത് അല്ലെങ്കില്‍ ആ അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുത്. അവയെല്ലാം സ്പാമുകളും ഫിഷിംഗ് ലിങ്കുകളുമാണ്. അക്കൗണ്ട് വീണ്ടെടുക്കപ്പെടുകയും സുരക്ഷിതമാണെങ്കില്‍ ഞാന്‍ ഒരു വീഡിയോയിലൂടെ വ്യക്തിപരമായി അപ്ഡേറ്റ് നല്‍കുകയും ചെയ്യാം.’ ശ്രേയ കുറിച്ചു.