പത്തനംതിട്ട : പത്തനംതിട്ടയില്‍ വിവാഹ പാര്‍ട്ടിക്ക് നേരേ പൊലീസ് മര്‍ദ്ദനമുണ്ടായത് ആളുമാറിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ എസ്.ഐക്ക് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക നിഗമനം.
ബാറില്‍ ബഹളം നടക്കുന്നു എന്നറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ മദ്യപസംഘം ഓടി രക്ഷപെട്ടു. ഈ സമയം ബാറിനു സമീപം വാഹനം നിര്‍ത്തി വിശ്രമിക്കാനായി പുറത്തിറങ്ങിയ വിവാഹ പാര്‍ട്ടിക്കാരെ തെറ്റ്ധരിച്ച് പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസ് ജീപ്പ് നിര്‍ത്തിയ ഉടന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തങ്ങള്‍ ആരെന്ന് അന്വേഷിക്കുകപോലും ചെയ്തില്ലെന്നും വിവാഹ പാര്‍ട്ടിയിലുള്ളവര്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദനത്തില്‍ സംഘത്തിലുണ്ടായിരുന്ന യുവതിയുടെ തോളെല്ല് പൊട്ടി. സംഭവം വലിയ വിവാദമായിരിക്കുകയാണ്.