
ഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയും രാജ്യസഭാ എം പിയുമായ സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉദരസംബന്ധമായ അസുഖങ്ങളും ശ്വാസകോശ പ്രശ്നങ്ങളുമുണ്ടെന്നും ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ. സമീരൻ നൻഡിയുടെ ചികിത്സയിലാണ് സോണിയയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാളെത്തന്നെ ആശുപത്രി വിടാനാകുമെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ വിവരിച്ചു.