വാഷിംഗ്ടണ്‍: ടെക്‌സാസില്‍ നിന്ന് വ്യാഴാഴ്ച വിക്ഷേപിച്ച സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ബഹിരാകാശ പേടകം തര്‍ന്നതോടെ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഭൂമിയെ വലംവെച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം, സൗത്ത് ടെക്‌സാസില്‍ നിന്ന് ഏഴാമത്തെ പരീക്ഷണ പറക്കലിനായി പറന്നുയര്‍ന്ന് അധികം താമസിയാതെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍നിന്ന് വിട്ടുമാറിയ അപ്പര്‍ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. അതേസമയം, ബൂസ്റ്റര്‍ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റന്‍ ‘യന്ത്രക്കൈകള്‍’ അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു.
Mechazilla has caught the Super Heavy booster! pic.twitter.com/aq91TloYzY
— SpaceX (@SpaceX) January 16, 2025
കരീബിയന്‍ കടലിനു മുകളിലൂടെയുള്ള ഫ്‌ളോറിഡയിലെ ചില വാണിജ്യ വിമാന സര്‍വീസുകള്‍ ഇതോടെ വൈകിയതായും റിപ്പോര്‍ട്ടുണ്ട്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ മെക്‌സിക്കോ ഉള്‍ക്കടലിനു മുകളിലൂടെയുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.