
മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്‌കൂളിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മൂന്ന്‌പേര്‍ക്ക് കുത്തേറ്റു. താഴേക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷവും ആക്രമണവും ഉണ്ടായത്
കുത്തേറ്റ മൂന്നു വിദ്യാര്‍ഥികളെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. നടപടി നേരിട്ട വിദ്യാര്‍ത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.