മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയില്‍ തിക്കും തിരക്കും: 15 മരണം, നിരവധിപ്പേര്‍ക്ക് പരുക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും

പ്രയാഗ്‌രാജ്: കോടിക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന മഹാകുംഭ മേളയിലെ പ്രധാന വിശേഷ ദിവസമായ മൗനി അമാവാസിയോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

അപകട സ്ഥലത്തിനടുത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് ദുരന്തമുണ്ടായത്. മുപ്പതോളം സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

More Stories from this section

family-dental
witywide