ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റതായി ആശങ്ക. മൗനി അമാവാസി ദിനത്തിൽ വളരെയേറെ ആളുകൾ പങ്കെടുത്തിരുന്നു.
തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. പരുക്കേറ്റ സ്ത്രീകളെ ആംബുലൻസുകളിൽ വേഗം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
മേള പ്രദേശത്ത് സജ്ജീകരിച്ചിരിക്കുന്ന സെൻട്രൽ ആശുപത്രിയിൽ ഏകദേശം 25-30 സ്ത്രീകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് അമൃത് സ്നാനത്തിന്റെ ആരംഭത്തിൽ നേരിയ കാലതാമസം ഉണ്ടായി.മൗനി അമാവാസിയിലെ അമൃത് സ്നാനമാണ് മഹാ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരം.
Stampede like Situation in Maha Kumbh UP Prayagraj