ഗാസയില്‍ പട്ടിണിദുരിതം : ഇസ്രയേല്‍ ഭക്ഷ്യവസ്തുക്കള്‍ തടഞ്ഞിട്ട് 12 ദിവസം

ഗാസ സിറ്റി : ഹമാസിനെ വരുതിയാലാക്കാന്‍ ഇസ്രയേല്‍ നടപടി കടുപ്പിച്ചതോടെ സമ്പൂര്‍ണ ഉപരോധത്തിലായ ഗാസയില്‍ പട്ടിണിദുരിതം. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം 12 ദിവസമായി ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്.

ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുകയാണ്. 60 ദിവസത്തെ വെടിനിര്‍ത്തലിനും ജീവനോടെ ശേഷിക്കുന്ന 10 ബന്ദികളുടെ കൈമാറുന്നതിനുമുള്ള യുഎസിന്റെ പദ്ധതിയാണ് ദോഹയില്‍ ഇസ്രയേല്‍-ഹമാസ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നത്.

ഗാസയിലെ സ്ഥിതി ‘വളരെ വളരെ വേഗത്തില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്’ എന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സിയായ UNRWA യുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide