കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു, ട്രംപിന്റെ വാക്കുപാലിച്ച് ഇമിഗ്രേഷന്‍ വിഭാഗം

ന്യൂയോര്‍ക്ക്: കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് മുന്‍നിരയിലുണ്ടായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയായ മഹ്മൂദ് ഖലീലിലെന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളര്‍ സഹായം ട്രംപ് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ഖലീലിനെ ക്യാംപസിലെ താമസസ്ഥലത്തുനിന്നും അറസ്റ്റുചെയ്തിരിക്കുന്നത്. ഹമാസിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് ഖലീലിനെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സിയും വ്യക്തമാക്കി.

ഹമാസ് അനുകൂല വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ചെയ്യുമെന്നും വീസ റദ്ദാക്കി തിരിച്ചയയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഖലീലിന്റെ അറസ്റ്റിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അതുതന്നെ ആവര്‍ത്തിച്ചു. ഹമാസ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെ വീസയും ഗ്രീന്‍ കാര്‍ഡും റദ്ദാക്കി തിരിച്ചയയ്ക്കുമെന്നാണ് റൂബിയോ വ്യക്തമാക്കുന്നത്.

അതേസമയം, യുഎസില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ള ഖലീലിന്റെ ഭാര്യയ്ക്ക് യുഎസ് പൗരത്വമാണുള്ളത്. ഭാര്യ 8 മാസം ഗര്‍ഭിണിയാണ്.

More Stories from this section

family-dental
witywide