
ലൊസാഞ്ചലസ്: ഇന്ത്യന്‍ വിദ്യാര്‍ഥി സുദിക്ഷയുടെ തിരോധാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എഫ്ബിഐ. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തിയതിനു പിന്നാലെ മാര്‍ച്ച് 6നാണ് 20 കാരിയായ സുദിക്ഷയെ കാണാതാകുന്നത്. പുന്റകാനയിലെ ബീച്ചിലാണ് യുവതിയെ അവസാനമായി കണ്ടത്. കരയിലും കടലിലുമായി നടത്തിയ അന്വേഷണത്തില്‍ യാതൊരു തുമ്പും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായി യാത്ര ചെയ്യണമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നത്
അവധിക്കാലം ആഘോഷിക്കാന്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ ലൊസാഞ്ചലസ് അറിയിച്ചു.
എഫ്ബിഐ നല്‍കുന്ന നിര്‍ദേശങ്ങള്‍:
- ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
- ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക.
- അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ പങ്കുവെക്കുക.
- നിയമവിരുദ്ധമോ അനുചിതമോ ആയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.
- അംഗീകൃത ടാക്‌സികള്‍ മാത്രം ഉപയോഗിക്കുക.
- പുതിയതായി പരിചയപ്പെടുന്നവരെ ശ്രദ്ധിക്കുക.
- നിങ്ങളെ പിന്തുടരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
അതേസമയം, സുദിക്ഷയുടെ തിരോധാനത്തില്‍ എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് സുദിക്ഷയുടെ കുടുംബവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.