സുദിക്ഷയെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം ; സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു, ദുരൂഹതയായി ഒപ്പം നീന്തിയ യുവാവ്

ന്യൂഡല്‍ഹി : പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം. ഇന്ത്യന്‍ വംശജയായ സുദിക്ഷയെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം സംശയിക്കുന്നത്.

അവധി ആഘോഷിക്കാനെത്തിയപ്പോള്‍ 20 കാരിയായ സുദിക്ഷയെ ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനയില്‍ വെച്ച് കാണാതാവുകയായിരുന്നു.

അതേസമയം, സുദിക്ഷയെ അവസാനമായി കാണുന്നതിന് മുന്‍പ് യുവതിയുടെ കൂടെ ഒരു യുവാവും കടലില്‍ നീന്തിയെന്നു ഡോമിനിക്കന്‍ റിപ്പബ്ലിക് മാധ്യമമായ ലിസ്റ്റിന്‍ ഡയറിയോയുടെ റിപ്പോര്‍ട്ടുണ്ട്. ഈ ‘യുവാവിനെ’ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും വിവരമുണ്ട്. ഈ യുവാവ് സുദിക്ഷയുടെ സഹപാഠിയാണോ എന്ന് വ്യക്തമല്ല. സുദിക്ഷയോടൊപ്പം യാത്ര ചെയ്ത മറ്റ് സഹപാഠികളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്.

മാര്‍ച്ച് ആറിന് രാവിലെ 4.50 ഓടെ റിയു റിപ്പബ്ലിക്ക റിസോര്‍ട്ട് ബീച്ചില്‍ വച്ചാണ് സുദിക്ഷയെ അവസാനമായി കണ്ടത്. സുദിക്ഷ കടലില്‍ മുങ്ങി മരിച്ചതാകാമെന്നാണ് പ്രാദേശിക അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അപകടമരണ സാധ്യത മാത്രമല്ല, തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ ദുരൂഹമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡൊമിനിക്കന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide